കേരള ഗവൺമെന്റ് ആയുർവേദ നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ബത്തേരി: കേരള ഗവൺമെന്റ് ആയുർവേദ നഴ്സസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരി ‘ലേ സഫയർ’ ഹോട്ടലിൽ വെച്ച് നടന്നു. ഡി.എം.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി. മാലതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സിന്ധു കെ.ആർ. സ്വാഗതം ആശംസിച്ചു. കെ.ജി.എ.എൻ.എ സംസ്ഥാന ലീഗൽ അഡ്വൈസർ ബഷീർ കെ.എ. മുഖ്യാതിഥിയാകുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ധർമ്മജ സിസ്റ്റർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആശ സിസ്റ്റർ എന്നിവർ പങ്കെടുത്തു. സീനിയർ നഴ്സ് മിനി ജോസഫ്, സ്മിതാ ജോൺ, ഷജില, ലിജ മാത്യു, റിട്ട. നഴ്സ് സൈനബ സിസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബിന്ദു എം.കെ. പ്രവർത്തന റിപ്പോർട്ടും മഞ്ജു മോഹനൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന 38-ാമത് സംസ്ഥാന സമ്മേളനത്തിന് വയനാട് ജില്ലയുടെ മുഴുവൻ പിന്തുണയും പ്രഖ്യാപിച്ച സമ്മേളനം, സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി എ.ടി. മാലതി (പ്രസിഡന്റ്), മിനി ജോസഫ് (വൈസ് പ്രസിഡന്റ്), സുചിത്ര വി. പ്രശോഭ് (സെക്രട്ടറി), ദിവ്യ (ജോയിന്റ് സെക്രട്ടറി), മഞ്ജു മോഹനൻ (ട്രഷറർ), സിന്ധു കെ.ആർ. (സ്റ്റേറ്റ് കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സെക്രട്ടറി സുചിത്ര വി. പ്രശോഭ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *