മാനന്തവാടി: സംസ്ഥാന സർക്കാറിൻ്റെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുള്ള പ്രഥമ സംസ്ഥാന കർഷക അവാർഡ് നേടിയ തിരുനെല്ലി ഫാർമേഴ്സ് പ്രൊഡ്യൂസേഷ്സ് കമ്പനിക്കും, ബഡ്സ് സ്കൂളിനുള്ള പ്രഥമ കാർഷിക അവാർഡ് നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
സ്വീകരണ യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മൊമെന്റോകൾ നൽകി ആദരിച്ചു.
ആദരിക്കൽ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർ ചെയർപേഴ്സൺമാരായ
കെ. വി.വിജോൾ,പി. കല്യാണി,സൽമ മോയിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.അമീൻ, പി.ചന്ദ്രൻ,ബി. എം.വിമല,രമ്യ താരേഷ്,വി. ബാലൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോദ് പി.ജെ, രാജേഷ് കൃഷ്ണ, ജോസ് പയ്യമ്പള്ളി,എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ സി.എസ്. ആഷിക്,എഫ്.പി. ഒ ചെയർമാൻ ജോൺസൺ മാസ്റ്റർ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി.
