പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 63 വർഷത്തെ തടവും 315000(മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടർനാട് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ കൃഷ്ണകുമാര്‍ പ്രതിയെ ശിക്ഷിച്ചത്.

 

2023-ലാണ് സംഭവം. പ്രായപൂർത്തിയവാത്ത മകൾക്കെതിരെ അതി കഠിന ലൈംഗീകാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ അടിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

 

അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന കെ. രാജീവകുമാർ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തും മറ്റും ആദ്യഅന്വേഷണം നടത്തുകയും പിന്നീട് തൊണ്ടർനാട് സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ യായി വന്ന ഇ.ഷൈജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *