ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി

ബെംഗളൂരു: തേൻ സംരംഭകത്വ മേഖലയിലെ മികവിന് ബീ ക്രാഫ്റ്റ് സ്ഥാപകനും ഹണി മ്യൂസിയം സംരംഭകനുമായ ഉസ്മാൻ മദാരി, എൻ.ഐ.എസ്.ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ

ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം

ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

കർണ്ണാടക മുൻ ആഭ്യന്തര മന്ത്രി ഡോ.പി.ജി.ആർ സിന്ധ്യയും മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമും ചേർന്ന് സമ്മാനിച്ചു.

തേൻ വ്യവസായ മേഖലയിലെ നൂതന സംരംഭങ്ങൾ, ഗുണനിലവാരം, സുസ്ഥിര സംരംഭകത്വം എന്നിവയ്ക്കുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *