കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനുമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന Climate Week India 2026 ക്യാമ്പയിന്റെ ഭാഗമായി യുവജനങ്ങൾ, സാമൂഹിക സംഘടനകൾ, സിവിൽ സൊസൈറ്റി കൂട്ടായ്മകൾ എന്നിവയെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്ലൈമറ്റ് വാക്കുകൾ, ക്ലൈമറ്റ് ടോക്കുകൾ, ചർച്ചകൾ, സെമിനാറുകൾ, ബോധവൽകരണ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, വൃക്ഷത്തൈ വിതരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം, ഉപജീവനം, ആരോഗ്യം, ജലം, ഭക്ഷണം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതിനും പ്രാദേശിക കാലാവസ്ഥാ പ്രശ്നങ്ങളിൽ സമൂഹത്തിന്റെ ഇടപെടൽ വർധിപ്പിക്കുന്നതിനുമാണ് പരിപാടികൾ ലക്ഷ്യമിടുന്നത്.Haiyya Foundation-ന്റെ Youth Climate Resilience Network (YCRN) മുഖേന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള യുവജനങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നതിനുള്ള പിന്തുണ ലഭിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഓർഗനൈസിംഗ്, നേതൃത്വപരമായ കഴിവുകൾ എന്നിവയിൽ യുവജനങ്ങൾക്ക് പരിശീലനം നൽകുകയും അവരുടെ പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നതാണ് YCRN-ന്റെ പ്രധാന പ്രവർത്തനം.
കാമ്പയിൻ്റെ ഭാഗമായി വയനാട്, നീലഗിരി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ യുവ കാലാവസ്ഥാ നേതാക്കളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.
വയനാട്ടിൽ AIMSWAY Foundation സംഘടിപ്പിക്കുന്ന പരിപാടികൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ജനകീയ അവബോധം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.
കാലാവസ്ഥാ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സമൂഹങ്ങളും സംഘടനകളും സ്ഥാപനങ്ങളും ഓരോ പൗരനും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനം സാധ്യമാകുന്നത്” എന്ന സന്ദേശത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത് എന്ന് സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ AIMSWAY Foundation ചെയർമാൻ സൽമാൻ എൻ., Haiyya Foundation പ്രോഗ്രാം മാനേജർ തിരുമൂർത്തി, Aadya Bio Innovations-ലെ ചീഫ് സയന്റിസ്റ്റ് ഡോ. മിഥില പത്മൻ, AIMSWAY Foundation മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
