ബത്തേരി :ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിൽ ബത്തേരി എക്‌സൈസ് സർക്കിൾ പാർട്ടിയും വയനാട് ഐ.ബി യുo സംയുക്തമായി നടത്തിയ പരിശോധനയിൽ ബത്തേരി ചുങ്കത്തു വച്ച് ഗൂഡല്ലൂർ ചേരമ്പാടി സ്വദേശി സിദ്ദീഖ് മരക്കാർ (48) 900 ഗ്രാം കഞ്ചാവു മായി അറസ്റ്റിലായി. പാർട്ടിയിൽ സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, ഐ ബി ഇൻസ്‌പെക്ടർ മണികണ്ഠൻ, പ്രിവൻ്റീവ് ഓഫിസർമാരായ എം.എ. സുനിൽ കുമാർ, ഹരിദാസൻ, ജി. അനിൽകുമാർ സിഇഒ മാരായ രതീഷ് എൻ വി , സാദിക് അബ്ദുള്ള ഡ്രൈവർ മാരായ വീരാൻ കോയ,പ്രസാദ് എന്നിവർ പങ്കെടുത്തു
കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ
