ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കൽപ്പറ്റയിൽ 8ന്‌ എൽഡിഎഫ്‌ റാലി

കൽപ്പറ്റ: ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ടിന്‌ കൽപ്പറ്റയിൽ എൽഡിഎഫ് പ്രക്ഷോഭം. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈകിട്ട്‌ നാലിന്‌ റാലിയും പൊതുയോഗവും നടത്തും. കനറ ബാങ്ക്‌ പരിസരത്തുനിന്ന്‌ റാലി ആരംഭിക്കും.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ എസ്ഐആറിന്റെ പേരിൽ വോട്ടർപ്പട്ടികയിൽനിന്ന് നീക്കുകയും ബിജെപിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കുകയുംചെയ്‌ത ഗ്യാനേഷ്‌ കുമാറിന്‌ സ്ഥാനത്തിരിക്കാൻ അർഹതയില്ല. എത്രയുംവേഗം രാജിവയ്‌ക്കണം. അല്ലെങ്കിൽ പുറത്താക്കണം. ജില്ലാ കമ്മിറ്റി യോഗത്തിൽ കെ ജെ ദേവസ്യ അധ്യക്ഷനായി. കൺവീനർ സി കെ ശശീന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി വി ബേബി, പി കെ മൂർത്തി, ഡി രാജൻ, സി എം ശിരാമൻ, എ പി അഹമ്മദ്‌, ഷാജി ചെറിയാൻ, രഞ്ജിത്ത്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *