വെള്ളമുണ്ടയിൽ ‘സർഗ്ഗധാര’ സംഘടിപ്പിച്ചു

വെള്ളമുണ്ട: ജി.എം.എച്ച്‌.എസ് സ്കൂളിൽ ‘സർഗ്ഗധാര’സ്കൂൾ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക അഞ്ജല നസ്‌റിൻ മുഖ്യാതിഥി ആയിരുന്നു.
പി. ടി. എ പ്രസിഡന്റ്‌ രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, പ്രിൻസിപ്പൽ പി. സി തോമസ്, ഷീജ നാപ്പള്ളി, നാസർ സി, എൽദോസ് ടി. വി തുടങ്ങിയവർ പ്രസംഗിച്ചു.

സ്വന്തം വിചാരങ്ങളെയും വികാരങ്ങളെയും
ദർശനങ്ങളെയും മറ്റുള്ളവർക്ക്
അനുഭവഭേദ്യമാകുന്നതരത്തിൽ, അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്‌തിക്ക് വേണ്ടി ലാവണ്യപരമായി സ്വന്തം ശൈലിയിൽ
സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്നതാണ്
കലയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

നൂറ്റാണ്ടുകൾ
പഴക്കമുള്ള, കലാ പൈതൃകമുള്ള നമ്മുടെ
സാംസ്കാരിക ജീവിതത്തിൻ്റെ മാറ്റത്തിലും
വളർച്ചയിലും കല നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ജുനൈദ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *