ലഹരി വിരുദ്ധ പഠന ക്ലാസ് നടത്തി

കൽപ്പറ്റ :-നഗരസഭ സിഡിഎസ് ബാലസഭ കുട്ടികളുടെ നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ പഠന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സഫിയ പി ചടങ്ങിന് സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ,സൗമ്യ എസ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബിനിഎ ,ആർ. മുഹമ്മദ് റാഫിൽ കൗൺസിലർമാരായ ദീപ ഏ.വി,എം,രവി, ചാർജ് ഓഫീസർ സുനി എം എം എന്നിവർ ആശംസകൾ അറിയിച്ചു.എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ. സജിത് കുമാർ എൻ സി ലഹരി വിരുദ്ധ പഠന ക്ലാസ് നടത്തി. സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സി.കാജോൾ ബാലസഭ കുട്ടികൾക്ക് സമ്പാദ്യശീലം വളർത്തുന്നതിനെ പറ്റി ക്ലാസ് എടുത്തു .പതിനഞ്ചാം വാർഡ് ഗ്രാമത്ത് വയലിലെ ശക്തി ബാലസഭാ അംഗമായ എസ്. അൻവിതയ്ക്ക് സമ്പാദ്യം നൽകി സമ്പാദ്യ ശീലം വളർത്തുന്ന ക്ലാസ് ഉദ്ഘാടനം ചെയ്തു .ഭക്ഷ്യവേളയിൽ ഒന്നാം സ്ഥാനം നാലാം വാർഡിലെ കളിക്കൂട്ടം ബാലസഭയ്ക്കും, രണ്ടാം സ്ഥാനം പതിനഞ്ചാം വാർഡിലെ ശക്തി ബാലസഭയ്ക്കും, മൂന്നാം സ്ഥാനം പന്ത്രണ്ടാം വാർഡിലെ സംഗമം ബാലസഭയ്ക്കും ലഭിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിവിധ ജാഗ്രത സമിതിയെ പറ്റി ക്ലാസ് എടുത്തു.പി. വിശാലാക്ഷി കമ്മ്യൂണിറ്റി കോർഡിനേറ്റർ ജെൻഡറുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. സിഡിഎസ് സാമൂഹ്യ വികസന ഉപസമിതി കൺവീനർ ബിന്ദു ആർ ചടങ്ങിന് വന്ന എല്ലാവർക്കും നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *