മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *