പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ്, പോലീസ്, കടത്ത് തോണിക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം
