വെങ്ങപ്പള്ളി: സിപിഐഎം വെങ്ങപ്പള്ളി ബ്രാഞ്ച് അംഗമായിരുന്ന ടി.പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി-അത്തിമൂല റോഡില്‍ ഡിവൈഎഫ്ഐ ബസ്കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു. ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറര്‍ കെ.എ ടോണി ഉദ്ഘാടനം നിര്‍വഹിച്ചു. അനഘ ഉപേഷ് അധ്യക്ഷയായിരുന്നു. മേഖലാ ട്രഷറര്‍ കെ.വി വിജിത്ത്, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്, ടി.പി റെന്‍സില്‍, സി.വി ഉപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ബസ്കാത്തിരിപ്പ് കേന്ദ്രമൊരുക്കി ഡിവൈഎഫ്ഐ
