കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം: സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും
