ഇ.കെ മുഹമ്മദ് ഷരീഫിന് കെ.എ.ടി.എഫ് സ്വീകരണം നൽകി

കൽപ്പറ്റ: ബത്തേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്ററായി ചുമതലയേറ്റ ഇ.കെ മുഹമ്മദ് ഷരീഫ് കാക്കവയലിന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെ.എ.ടി.എഫിൻ്റെ സീനിയർ ജില്ലാ വൈസ് പ്രസിഡൻ്റാണ് ഷരീഫ് കാക്കവയൽ.

ജില്ലാ പ്രസിഡൻ്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഡി.പി.സി നിസാർ കമ്പ, എസ്.ടി.യു ജില്ലാ പ്രസിഡൻ്റ് സി. മൊയ്തീൻ കുട്ടി കൽപ്പറ്റ, കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി ജാഫർ പി.കെ, ട്രഷറർ നൗഷാദ് കാക്കവയൽ, സ്വാലിഹ് എ.പി, സുബൈർ ഗദ്ദാഫി, യൂനുസ്, ജലീൽ മാനന്തവാടി, അശ്‌റഫ് ബത്തേരി, ലത്തീഫ്, സലാം മാസ്റ്റർ എടപ്പെട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *