കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് നർക്കോട്ടിക് സെൽ ആൻഡ് ജൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി ആയി മനോഹരൻ തച്ചമ്പത്ത് ചുമതലയേറ്റു. മീനങ്ങാടി സ്വദേശിയായ മനോഹരൻ തച്ചമ്പത്ത്, കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയിരുന്ന എം.പി. രാജേഷിന് കോഴിക്കോട് നോർത്ത് സോൺ വിജിലൻസ് യൂണിറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് മനോഹരൻ തച്ചമ്പത്ത് വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയി ചുമതലയേറ്റത്.
