കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ശ്രീമതി. രോഷ്മ രമേഷിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി പി യൂസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ എം ഫൈസൽ നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. പരിപാടികളെ കുറിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി എം.ബി ലതിക വിശദീകരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി.എച്ച് ഫസൽ, വാർഡ് മെമ്പർമാർ ആശംസ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ , വിവിധ ക്ലബ്ബുകളുടെയും, സാംസ്കാരിക കേന്ദ്രങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ശ്രീ. എൻ.ബി ബിജിത്ത് നന്ദി പറഞ്ഞു.
കേരളോത്സവം 2026 യോഗം ചേർന്നു
