ജുദൂർ 2.0 മാപ്പിള ചരിത്ര കോൺഫറൻസ് സംഘടിപ്പിച്ചു

കൂളിവയൽ: ഇമാം ഗസ്സാലി അക്കാദമി സ്റ്റുഡന്റ്സ് അസോസിയേഷൻ (IGASA)യുടെ നേതൃത്വത്തിൽ ‘ജുദൂർ 2.0’ മാപ്പിള ചരിത്ര കോൺഫറൻസ് സംഘടിപ്പിച്ചു. മാപ്പിള ചരിത്ര സെമിനാർ സ്ഥാപന ചെയർമാൻ അബ്ദുല്ല ദാരിമി പുളിഞ്ഞാൽ ഉദ്ഘാടനം ചെയ്തു. മാപ്പിള ചരിത്രത്തിന്റെ വിവിധ തലങ്ങളും പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

 

സൈനുദ്ദീൻ മന്തലാംകുന്ന്, ഷഫീഖ് വഴിപ്പാറ, ബാവ കെ. പാലുകുന്ന്, ഡോ. നുഐമാൻ കെ.എ , അൻവർ സാദിഖ് ഫൈസി താനൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മാപ്പിള ചരിത്രം, സംസ്കാരം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സെഷനുകളിൽ അവതരിപ്പിച്ചു.

 

വിദ്യാർഥികൾക്കും അധ്യാപകർക്കും ചരിത്രാന്വേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു കോൺഫറൻസ് സംഘടിപ്പിച്ചത്. IGASA ഭാരവാഹികളായ സഹൽ മുണ്ടക്കുറ്റി,അൻസാർ ഏച്ചോം,സിനാൻ മില്ലുമുക്ക്,മുബഷിർ കൽപ്പറ്റ,നസീം പടിഞ്ഞാറത്തറ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *