തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ലീഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ശാഖകളും ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളമുണ്ട പഞ്ചായത്ത് ക്യാമ്പയിന് തരുവണ ലീഗ് ഓഫീസിൽ തുടക്കം കുറിച്ചത്.
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് യോഗത്തിൽ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ മുഫീദ തെസ്നി മുഖ്യപ്രഭാഷണം നടത്തി. പുതിയ കമ്മിറ്റി പ്രഖ്യാപനം ജില്ലാ വനിതാ ലീഗ് ജനറൽ സെക്രട്ടറി കെ. കെ. സി. മൈമൂന നിർവ്വഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി എ. മോയി, ട്രഷറർ അമ്മദ് കൊടുവേരി, കമ്മിറ്റി അംഗങ്ങളായ പി. കെ. ആമീൻ, ജബ്ബാർ ചായപ്പേരി, കെ. സി. സലീം, മമ്മൂട്ടി മാസ്റ്റർ, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആമിന സത്താർ, ജനറൽ സെക്രട്ടറി മൈമൂന ഖാദർ, മണ്ഡലം സെക്രട്ടറിമാരായ അസിയ മൊയ്തു, സക്കീന കുടുവ, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ അത്തിക ഭായി, സൗദ കൊടുവേരി, സമീറ മാടമ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാജറ പുളിഞ്ഞാൽ സ്വാഗതവും ട്രഷറർ സൗദ നൗഷാദ് നന്ദിയും പറഞ്ഞു.
