മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുൽപ്പള്ളി കാനറാ ബാങ്ക് ശാഖയിൽ അപ്രൈസറായിരുന്ന പുൽപ്പളളി കുറുവാ ശേരികുടിയിൽ സഹജനെ (53)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .

അപ്രൈസറായ കെ.ആർ. സഹജനാണ് മറ്റുള്ളവരുടെ പേരിൽ 5 വ്യാജ വായ്പകൾ എടുത്ത് തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന റീ-അപ്രൈസിംഗിലാണ് തട്ടിപ്പ് പിടികൂടിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സോണൽ മാനേജർ പുൽപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.

തന്റെ പേരിൽ വായ്പ എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റുള്ളവരുടെ രേഖകളിൽ ഒപ്പിടുവിച്ചായിരുന്നു തട്ടിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *