മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: നമ്മുടെ സ്ഥാനമാനങ്ങളും,അധികാരങ്ങളും പ്രവർത്തനങ്ങളും നാടിനും,നാട്ടുകാർക്കും ഗുണം കിട്ടുന്നതിനു വേണ്ടിയുള്ളതായിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രെട്ടറി ടി.മുഹമ്മദ് പറഞ്ഞു.പൊതു പ്രവർത്തകർ എല്ലാ നന്മകളുടെയും ഭാഗമാവുകയും അതുവഴി സംഘടനാ സംവിധാനം നല്ല രീതിയിൽ ശക്തി പ്പെടുത്തി മുന്നോട്ടു പോകണമെന്നും വെള്ളമുണ്ട പഞ്ചായത്തു ലീഡേഴ്‌സ് മീറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന മീറ്റിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,സെക്രട്ടറി കെ.ഹാരിസ്,മണ്ഡലം പ്രസിഡന്റ് ടി.മൊയ്‌ദു,സെക്രട്ടറി കെ.കെ.ഇസ്മായിൽ,ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.നവാസ്,ജില്ലാ വനിതാ ലീഗ് സെക്രട്ടറി കെ.കെ.സി.മൈമൂന,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല,കെ.എം.സി.സി.ജില്ലാ സെക്രട്ടറി പി.എ.അബ്ദുൾ ഗഫൂർ,തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കൊച്ചി ഹമീദ്,ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സി.സി.അന്ദ്രുഹാജി,പി.മുഹമ്മദ്,യൂത്ത്‌ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫസൽ,വൈസ് പ്രസിഡന്റുമാരായ പി.കെ.സലാം,ഷൌക്കത്തലി.പി.കെ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെൽമ മൊയിൻ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേർസൺ ആസ്യ മൊയ്‌ദു,മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ,കേളോത് അബ്ദുള്ള,ടി.നാസർ,അഹമ്മദ് മാസ്റ്റർ,മോയി കട്ടയാട് പഞ്ചായത്ത് ഭാരവാഹികളായ സി.സി.അബ്ദുള്ള,കൊടുവേരി അമ്മദ്, പി.കെ.അമീൻ,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,കെ.കെ.സി.റഫീഖ്‌,കേളോത് സലീം,സി.പി.ജബ്ബാർ,ഈ.വി.സിദ്ധീഖ,മുതിര മായൻ,ഉസ്മാൻ പള്ളിയാൽ,ജിൻഷാദ് ബാവ,ടി.അസീസ്,റംല മുഹമ്മദ്,സകീന കുടുവ, ആയിഷ ടീച്ചർ,ഹാജറ പുളിഞ്ഞാൽ,റഷീദ് അക്കപറമ്പിൽ,ബിസ്മി അനസ്,എ.കെ.നാസർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *