നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: എസ് കെ എസ് എസ് എഫ്

സുൽത്താൻ ബത്തേരി: എസ് കെ എസ് എസ് എഫ് മുൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ മാസ്റ്റർ ആക്രമിക്കപ്പെട്ടതിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്ഥമാവുമ്പോഴും പരസ്പരം ഉൾകൊണ്ടും അംഗീകരിച്ചുമുള്ള

പ്രവർത്തനങ്ങളാണ് എല്ലാവരും നിർവ്വഹിക്കേണ്ടതെന്നും

സംഘം ചേർന്നും കയ്യേറ്റം ചെയ്തും സംഘടനാ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ ആര് ശ്രമിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം ഇടപെടലുകൾ ശക്തമായി പ്രതിരോധിക്കുമെന്നും

ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

അയ്യൂബ് മുട്ടിൽ,

മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി,

അബ്ബാസ് വാഫി ,അഷ്റഫ് വെള്ളിലാടി,

ശംസുദ്ദീൻ വാഫി,

ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി, സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ്‌ റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,

സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *