കൽപ്പറ്റ : കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായ കേരള ബിയേർഡ് സൊസൈറ്റി (KBS), വയനാട് ജില്ലയുടെ 2023-2024 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് മനാഫ് മേപ്പാടി, സെക്രട്ടറി സാജുദ്ധീൻ പി, ട്രഷറർ അൻസാരി തലപ്പുഴ, വൈസ് പ്രസിഡണ്ട് ഷഫീക് പെരിയ എന്നിവരെയും സ്റ്റേറ്റ് കമ്മിറ്റി പ്രധിനിധി കളായി നിർഷാദ് കൽപ്പറ്റ, ഹദ്ദാദ് എന്നിവരെയും തിരഞ്ഞെടുത്തു. താടി വച്ചവരുടെ ജീവകാരുണ്യ സംഘടന യായ KBS ന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുന്നു .
