വെള്ളമുണ്ട സിഡിഎസ് പൊതുസഭ ചേർന്നു

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെള്ളമുണ്ട സിഡിഎസ് പൊതുസഭ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ സക്കീന എം. അധ്യക്ഷത വഹിച്ച പൊതുസഭായോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർ ലൈല ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ സിഡിഎസ് അക്കൗണ്ടന്റ് ആതിര ധനേഷ് റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്സ് ഒഫീഷ്യോ അംഗവും വിവിധ വാർഡുകളിലെ മെമ്പർമാരുമായ റംല മുഹമ്മദ്, ബുഷറ, ബ്ലെസ്സി, ഗീത എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ എല്ലാ കുടുംബശ്രീ സിഡിഎസ് അംഗങ്ങളും എഡിഎസ് അംഗങ്ങളും സപ്പോർട്ടിംഗ് ടീം അംഗങ്ങളും പങ്കൈടുക്കുകയും വരുംവർഷത്തേക്കുള്ള ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. പതിനാലാം വാർഡ് സിഡിഎസ് എക്സിക്യൂട്ടീവ് അംഗമായ ലീലാ ഭാസ്കരൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *