കരുത്തും കരുതലും കൈകളിലൂടെ: ദ്വാരക എ.യു.പി സ്കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു

ദ്വാരക എ.യു.പി സ്കൂളിൽ ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. “കരുത്തും കരുതലും കൈകളിലൂടെ” എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എടവക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അഞ്ജു കെ.എസ്. കൈകൾ ശുചിയായി കഴുകി കാണിച്ച് നിർവഹിച്ചു. തുടർന്ന് എടവക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സ് സിസ്റ്റർ ഷൂജ സെബാസ്റ്റ്യൻ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ശരിയായ രീതിയിൽ കൈകഴുകേണ്ടത് എങ്ങനെയെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും ക്ലാസിലൂടെ കുട്ടികൾ മനസ്സിലാക്കി. സ്കൂൾ വിദ്യാർത്ഥിനി ഷെസ ഫാത്തിമ ദിനസന്ദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശയസമ്പന്നമായ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ചടങ്ങിൽ സ്കൂൾ എച്ച്.എം. സിസ്റ്റർ സിജി ജോസഫ്, ആരോഗ്യക്ലബ്ബ് കൺവീനർ സിസ്റ്റർ അമ്പിളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *