സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അസംപ്ഷന്‍ എയുപി സ്കൂളില്‍ നല്കിയ പരിശീലനം ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറി സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂണ്‍ മീല്‍ ഓഫീസര്‍ എസ്. ബിനുരാജ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെല്‍ത്ത് സെന്റര്‍ ജെഎച്ച്ഐ ഡെല്‍നസ് ജോസഫ്, വി.കെ. ഷൈജു, എം.ജി. സാജു, സി.എന്‍. ജിഷ, ഷിമില്‍ അഗസ്റ്റിന്, ഷിനറ്റ് പാപ്പച്ചന്, ടി.ജെ. നീത എന്നിവര്‍ നേതൃത്വം നല്കി.
