പുല്‍പ്പള്ളി : കടമാന്‍തോട് പദ്ധതിയോടുള്ള നിലപാട് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ വ്യക്തമാക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വേനലുകളില്‍ ആവര്‍ത്തിക്കുന്ന രൂക്ഷമായ വരള്‍ച്ചയ്ക്ക് ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് കടമാന്‍തോട് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ നടപടികള്‍ക്ക് ടെന്‍ഡര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞദിവസം നിയമസഭയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് നിയമസഭയില്‍
എംഎല്‍എ ഉന്നയിച്ച ചോദ്യത്തിലും മന്ത്രിയുടെ മറുപടിയിലും കടമാന്‍തോട് പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ല. കബനി നദിയില്‍ തടയണ കെട്ടണമെന്ന ആവശ്യമാണ് എംഎല്‍എ ഉന്നയിച്ചത്. അപ്രായോഗിക ആവശ്യങ്ങള്‍ ഉന്നയിക്കുകയും കടമാന്‍തോട് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. പുല്‍പ്പള്ളിയില്‍ പദ്ധതിക്ക് എതിരേയും മുള്ളന്‍കൊല്ലിയില്‍ അനുകൂലമായും നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസും എംഎല്‍എയും ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍
അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു എം.എസ്. സുരേഷ്ബാബു, സി.പി. വിന്‍സന്റ്, പി.എ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
