കാവുമന്ദം: തരിയോട് പഞ്ചായത്തിലെ ചെന്നാലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകയെ പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമിച്ച കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എച്ച്.എസ്.സി. ഉദ്യോഗസ്ഥനെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചെന്നാലോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഇടവക വികാരിയുടെയോ ഇടവക ട്രസ്റ്റിമാരുടെയോ അനുമതിയില്ലാതെ പള്ളിയുടെ പരിസരത്ത് പ്രവേശിക്കുകയും ഇടവക വൈദികനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. മതസ്ഥാപനങ്ങളോടും ആത്മീയ നേതൃത്വത്തോടും മാന്യതയോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശിഹാബ് കളത്തിൽ അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു
