മാനന്തവാടിയിൽ കുട്ടികൾക്കായി ചെസ്സ് പരിശീലന ക്ലാസ്സിന് തുടക്കമായി

മാനന്തവാടി: മാനന്തവാടി ടീം കനിവും എങ്ക വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചെസ്സ് പരിശീലന ക്ലാസ്സിനും “യങ് മാസ്റ്റേഴ്സ്” ചെസ്സ് അക്കാദമിക്കും തുടക്കമായി. അക്കാദമിയുടെ ഉദ്ഘാടനം വാത്സ ഗ്രൂപ്പ് സി.ഇ.ഒ അജയ് തോമസ് നിർവഹിച്ചു. ഇന്ത്യൻ ചെസ്സ് അക്കാദമി സെക്രട്ടറിയും പരിശീലകനുമായ സന്തോഷ്‌ വി. ആർ. പരിശീലന ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു.

കനിവ് രക്ഷാധികാരി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റഫീഖ്, ചന്ദ്രൻ പി. എം., മഞ്ജുഷ എം. എസ്. എന്നിവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5 മണി മുതൽ 7:30 വരെയാണ് പരിശീലനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9947829527, 9447779445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *