ചെണ്ടുമല്ലികൃഷി: ഗ്രാമാദരം നൽകി അനുമോദിച്ചു

മാനന്തവാടി: ഓണക്കാലത്ത് പൂക്കളുടെ വിൽപന നടത്തി വിറ്റ് കിട്ടുന്ന തുകയ്ക്ക് ചെമ്പിലോട് എ.എൽ.പി സ്‌കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങിക്കുവാൻ വേണ്ടിയുള്ള ഉദ്ദേശത്തോടെ
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനന്തവാടി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച്
ചെണ്ടുമല്ലിതോട്ട കൃഷി നടത്തിയ വിദ്യാർത്ഥികൾക്ക് ക്ഷേമകാര്യ ചെയർമാൻ ഇനീഷ്യേയേറ്റീവ്
ഗ്രാമാദരപത്രം നൽകി അനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും കോഴ്സ് ഡയറക്ടർ ഡോ. എം. പി അനിൽ, വിദ്യാർത്ഥിപ്രതിനികൾ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
കെ. എം വർക്കി മാസ്റ്റർ,ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ,പി. ടി. എ പ്രസിഡന്റ്‌ ജോർജ് പടകൂട്ടിൽ , ഡോ. എലിസബത്ത് ജോർജ്,മെൽന നോബിൾ, സാന്ദ്ര പി. കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *