ചികിത്സാ കമ്മറ്റി രൂപികരിച്ചു

മാനന്തവാടി: താഴെയങ്ങാടി നിവാസിയായ റിയാസ്.പി.വി ക്ക് കരൾമാറ്റ ചികിത്സ അടിയന്തരമായി ചെയ്യേണ്ടതിനാൽ താഴെയങ്ങാടി പാവന ഓഡിറ്റോറിയത്തിൽ വെച്ച് റിയാസ് ചികിത്സ കമ്മറ്റി രൂപികരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡൻ്റ് മീനാക്ഷിരാമൻ, രാഷ്ട്രീയ-സാമുഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ യോഗത്തിൽപങ്കെടുത്തു. അറുപത് ലക്ഷത്തോളംവരുന്ന ചികിത്സ ചിലവിന് ആവിശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. ചികിത്സതുക കണ്ടത്തുന്നതിന് വേണ്ടി ഡിവിഷൻ കൗൺസിലർ ഹംസ. പികെ ചെയർമാനായും ശിഹാബ്മലബാറിനെ കൺവീനറായും ഇ. എം ശ്രീധരനെ ട്രഷററായും യോഗം ചുമതലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *