വേള്‍ഡ്‌ പഞ്ചഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്‌; വയനാടിന്റെ താരങ്ങള്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

പുല്‍പ്പള്ളി: 27 മുതല്‍ നവംബര്‍ ഏഴ് വരെ ഡല്‍ഹി ലീല അംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടക്കുന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ വയനാട്ടുകാര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും മാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി യാത്രയയപ്പ് നല്‍കി. സ്റ്റീവ് തോമസ്, ദീപു ബാലകൃഷ്ണന്‍, എം.ആര്‍. മുഹമ്മദ് റിഷാന്‍, എലെയ്ന്‍ ആന്‍ നവീന്‍, അനന്യ ബോബി, ആര്‍. രാജേശ്വരി, ഋതുനന്ദ സുരേഷ്, ശ്രേയ, വി.എസ്. ആര്യ, ആര്‍നോള്‍ഡ് ബിജു, അഷിന്‍ ജോയി, അമല്‍ ജോണ്‍സണ്‍, ആല്‍ബര്‍ട്ട് കെ. ഷിനു, അമല്‍ സുകുമാരന്‍, നവീന്‍ പോള്‍, എം. ഖാലിദ്, വി.ജെ. രാജു, ടി.പി. തോമസ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

മെയ് 29 മുതല്‍ ജൂണ്‍ രണ്ട് ഗുജറാത്തിലെ രാഷ്ട്രീയരക്ഷാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ ഇവര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളില്‍ രാജ്യത്തിനുവേണ്ടി മത്സരിക്കും. പുല്‍പ്പള്ളി ഫിറ്റ്‌വെല്‍ ജിംനേഷ്യം, വൈത്തിരി ചലഞ്ച് അക്കാദമി എന്നിവിടങ്ങളില്‍ നവീന്‍ പോള്‍, കെ.ആര്‍. രഞ്ജിത്ത്, ഗ്രിഗറി വൈത്തിരി എന്നിവരുടെ നേതൃത്വത്തിലാണ് ടീം അംഗങ്ങള്‍ മുന്നൊരുക്കം നടത്തിയത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.ഒ. സിബി ഉദ്ഘാടനം ചെയ്തു. പി. കബീര്‍ അധ്യക്ഷത വഹിച്ചു. കെ.ജി. റോയി, സി.പി. സജി, ഇ.കെ. ജോയി, സജി ജയിംസ്, നവീന്‍ പോള്‍, ഗ്രിഗറി വൈത്തിരി, പി.ജെ. ജോസ്, കെ.യു. സുരേന്ദ്രന്‍, ബാബു ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *