പടിഞ്ഞാറത്തറ: ‘വേരുകൾ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലയിൽ വിജയകരമായി പൂർത്തിയായി. സുൽത്താൻ ബത്തേരി ഒഴികെയുള്ള ജില്ലയിലെ 11 മേഖലകളിലും യൂണിറ്റ്, മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു.
വാരാമ്പറ്റ സആദ ഇസ്ലാമിക് ആർട്സ് കോളേജിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജില്ലാ കൗൺസിൽ മീറ്റിന് റിട്ടേണിംഗ് ഓഫീസർ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. അലി അക്ബർ മുക്കം നിരീക്ഷകനായി പങ്കെടുത്തു.
സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
*പ്രസിഡന്റ*: അബ്ബാസ് വാഫി ചെന്നലോട്
*വൈസ് പ്രസിഡന്റുമാർ*: മുഹമ്മദ് റഹ്മാനി തരുവണ, ശംസുദ്ധീൻ വാഫി പനമരം, ജുബൈർ ദാരിമി പടിഞ്ഞാറത്തറ, അസൈനാർ കൽപ്പറ്റ
*ജനറൽ സെക്രട്ടറി*: സാദിഖുൽ അമീൻ ഫൈസി പൊഴുതന
*വർക്കിംഗ് സെക്രട്ടറി*: ജാഫർ ഇ. സി. കമ്പ്ലക്കാട് (മില്ല്മുക്ക്)
*ട്രഷറർ*: അഷ്‌റഫ്. ടി. വെള്ളിലാടി
*ജോയിന്റ് സെക്രട്ടറിമാർ*: റാഷിദ് പാലമുക്ക്, ശിഹാബ് ഫൈസി മേപ്പാടി, മുജീബ് പനമരം
*ഓർഗനൈസിങ് സെക്രട്ടറിമാർ*: മുഹമ്മദ് ഷിനാസ് വാഫി തലപ്പുഴ, ഷഫീർ മാസ്റ്റർ മേപ്പാടി, മഹമൂദ് ബദ്‌രി അമ്പലവയൽ
സെക്രെട്ടറിയേറ്റ് *അംഗങ്ങൾ*:
നൗഷീർ വാഫി കൽപ്പറ്റ, സുഹൈൽ വാഫി ചെന്നലോട്, മുസ്തഫ മാടക്കര, സലാം തലപ്പുഴ, സിദ്ധീഖ് അസ്ഹരി വെള്ളമുണ്ട, റഹീസ് മാനന്തവാടി, ശിഹാബ് കമ്പളക്കാട്, നൗഷാദ് വൈത്തിരി, ഇബ്രാഹിം സി. എച്ച്. തരുവണ എന്നിവരെ തിരഞ്ഞെടുത്തു.
*സ്റ്റേറ്റ് കൗൺസിലർമാർ*:
അയ്യുബ് മാസ്റ്റർ മുട്ടിൽ, മുഹ്യദ്ധീൻ കുട്ടി യമാനി പന്തിപ്പൊയിൽ, അബ്ദുൽ ലത്തീഫ് വാഫി തരുവണ, നൗഷീർ വാഫി വെങ്ങപ്പള്ളി, അബ്ദുൽ റഷീദ് ദാരിമി തലപ്പുഴ, സുഹൈൽ വാഫി ചെന്നലോട്, ശിഹാബ് മാസ്റ്റർ മേപ്പാടി എന്നിവരെ സ്റ്റേറ്റ് കൗൺസിലർമാരായും തിരഞ്ഞെടുത്തു.
കൗൺസിൽ നടപടികൾക്ക് അലി മാസ്റ്റർ ആറാമയിൽ, എ. കെ. സുലൈമാൻ മൗലവി, മുഹമ്മദ് കുട്ടി ഹസനി, ശൗഖതലി മൗലവി വെള്ളമുണ്ട, ഖാസിം ദാരിമി പന്തിപ്പൊയിൽ, റഷീദ് മാസ്റ്റർ കമ്പളക്കാട് എന്നിവർ നേതൃത്വം നൽകി.
——————————-
