കാറിടിച്ച് തെറിപ്പിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വയനാട്ടിൽ റോഡിലൂടെ നടുന്നു പോവുന്ന കുഞ്ഞിനെ കാർ ഇടിച്ച് തെറിപ്പിച്ചു ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സഹോദരനോടൊപ്പം ട്യൂഷന് കാൽനടയായി പോകവെ കാർ ഇടിച്ച് തെറുപ്പിച്ച് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി എടവക രണ്ടേ നാൽ പടിഞ്ഞാറേ പുത്തൻപുരയിൽ രാജേഷ് സ്വപ്ന ദമ്പതികളുടെ മകൾ ദിവ(12) ആണ് മരിച്ചത്.മാനന്തവാടി സെൻ്റ് പാട്രിക് സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. രണ്ടേ നാൽ പെട്രോൾ പമ്പിന് സമീപം സഹോദരൻ ഡെറിക്കിനൊപ്പം പോകുമ്പോൾ തെറ്റായ ദിശയിൽ വന്ന കാർ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിവയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാജേഷ് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. സ്വപ്‌നമാനന്തവാടിയിൽ ഡിഗ് സ്പാം എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. ഡെറിക്കും കാർ ഡ്രൈവറും ചികിത്സ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *