പ്രസംഗമത്സരത്തിൽ ജില്ലയിൽ ഒന്നാമത്; സംസ്ഥാനതലത്തിലേക്ക് അമേലിയ

കൽപ്പറ്റ: 2026-27 വയനാട് ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച എൽ. പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി മൂന്നാം ക്ലാസ് വിദ്യാർഥിനി അമേലിയ മനു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന അമേലിയ ദ്വാരക എ.യു. പി. സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

സഹോദരി ആൽഫിയ മനു 2024 ലെ സംസ്ഥാനതല പ്രസംഗവിജയി ആയിരുന്നു. ദ്വാരക അറക്കൽ വീട്ടിൽ ഹെൽന, മനു ദമ്പതികളുടെ മകളാണ്. സ്‌കൂൾ മാനേജ്മെൻ്റും, പി.ടി.എ. യും അമേലിയ യെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *