അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്

അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്

– എട്ട് സ്‌കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്

മാനന്തവാടി: ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വലിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍. ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ നടന്ന മാനന്തവാടി പോലീസ് സബ് ഡിവിഷനിലെ എട്ട് സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. മാനന്തവാടി എ.എസ്.പി ബി. കാര്‍ത്തിക് ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. എസ്.പി.സി അസി. ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ് കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. എ.എസ്.ഐ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ബാന്റ് സംഘം പരേഡിന് പൊലിമയേകി. പരേഡ് കമാന്‍ഡര്‍ അബിന്‍ ജോജന്‍(ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), സെക്കന്റ് ഇന്‍ കമാന്‍ഡര്‍ കെ.ആര്‍. വൈഗനന്ദ(എസ്.സി.എച്ച്.എസ്.എസ് പയ്യംപള്ളി) എന്നിവര്‍ പരേഡ് നയിച്ചു.

 

ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് വാളാട്, എസ്.സി.എച്ച്.എസ്.എസ് പയ്യംപള്ളി, എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക, ഫാ. ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം, എ.എം.എം.ആര്‍.എച്ച്. എസ്.എസ് നല്ലൂര്‍നാട്, ജി.എച്ച്.എസ്.എസ് ആറാട്ടുതറ എന്നീ സ്‌കൂളുകളിലെ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റു കളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റിയന്‍, ഡി.ഡി.ഇ വയനാട് ശശീന്ദ്ര വ്യാസ്, ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ, GVVHSS മാനന്തവാടി പ്രിൻസിപ്പൽ പി.സി. തോമസ്, വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *