ഹോപ്പ് പ്രൊജക്ടിന്റെ ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു.

കല്‍പ്പറ്റ: 10, 12 ക്ലാസുകളില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കും, പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്കും തുടര്‍പഠനം നടത്തുന്നതിനുള്ള കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്റെ കീഴിലുള്ള പദ്ധതിയായ ഹോപ്പിന്റെ ഭാഗമായി ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു. ഹോപ്പ് പ്രൊക്ടിലേക്ക് പുതുതായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് നല്‍കുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉന്നത വിജയികളെ ആദരിച്ചു. മാനന്തവാടി എ.എസ്.പി ബി. കാര്‍ത്തിക് ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എ.ഡി.എന്‍.ഒ എന്‍.കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.

 

ജില്ലയില്‍ ആറു സെന്ററുകളിലായി(കല്‍പ്പറ്റ, ബത്തേരി, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, ദ്വാരക) മൂന്നുപേര്‍ പത്താം ക്ലാസിലും 124 പേര്‍ പ്ലസ്ടുവിനുമായി നിലവില്‍ 127 കുട്ടികള്‍ പഠനം നടത്തിവരുന്നു. കഴിഞ്ഞവര്‍ഷം ഹോപ്പ് പദ്ധതിയില്‍ വയനാട് ജില്ലയില്‍ നിന്നും പ്ലസ് ടുവിന് 37 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഗോത്രമേഖലയില്‍ നിന്നുള്ളവരാണ്. പനമരം വിജയ അക്കാദമിയിലെ പി. മധു, കല്‍പ്പറ്റ മെറിറ്റ് അകാദമിയിലെ അഷ്‌കര്‍ അലി എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. മാനന്തവാടി എസ്.ഐ സുനില്‍, ഹോപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.കെ. ദീപ, ഇ. അനില്‍, വി.പി. ബേബി നജ്മ, സി.പി.ഒ സിയാദ് സല്‍മാന്‍, ഡി.സി.ആര്‍.സി കൗണ്‍സിലര്‍ അനില വി അബ്രഹാം, ഡി. ഡാഡ് കോര്‍ഡിനേറ്റര്‍ ടി.കെ. അജിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *