കൽപ്പറ്റ: നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ച് ധർണ്ണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധി യുടെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാർ ഏറ്റെടുക്കുക,സെസ്സ് പിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാർച്ചുo ധർണ്ണയും നടത്തിയത്. മാർച്ച് സിഐടിയു ജനറൽ സെക്രട്ടറി വി. വി ബേബി ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ കെ വി ഹൈദ്രു, ഡി. ഷാജി, കെ വി ജുബൈർ, പ്രതീഷ് കെ, നാസർ, കുര്യാച്ചൻ എന്നിവർ സംസാരിച്ചു. എം മധു സ്വാഗതവും കെ.വാസുദേവൻ നന്ദിയും പറഞ്ഞു
നിർമ്മാണ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
