മാനന്തവാടി: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 50 വീട്ടുസാധനങ്ങള്‍ അടങ്ങിയ ഷെല്‍റ്റര്‍ ബോക്‌സുകളുമായി റോട്ടറി ക്ലബ്. മുംബൈ, കൊല്‍ക്കത്ത റോട്ടറി ക്ലബുകള്‍, ഇന്ത്യന്‍ ഹൃുമാനിറ്റി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി കബനി വാലി, പുല്‍പ്പള്ളി പെപ്പര്‍ ടൗണ്‍, ബത്തേരി സെന്‍ട്രല്‍ എന്നി ക്ലബുകള്‍ ചേര്‍ന്നാണ് വിതരണം ചെയ്തത്. ആദ്യഘടത്തില്‍ 150 ഷെല്‍ട്ടര്‍ ബോക്‌സുകളാണ് നല്‍കിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധരന്‍ സമാഹരണത്തിന് നേതൃത്വം നല്‍കി. റോട്ടറി നിയുക്ത ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ ബോക്‌സുകള്‍ കൈമാറി. സുരോജിത്ത് രാധ കൃഷ്ണന്‍, ജോണ്‍സണ്‍ ജോണ്‍, സി.എം ചന്ദ്രന്‍, ഇന്ദിര സുകമാരന്‍, കെ വി പ്രതീഷ്, കെ. കെ തമ്പി, കെ.പി രവിന്ദ്രനാഥ്,ബിജു ശ്രീധര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോട്ടറി മഞ്ചേരിയുടെ നേതൃത്വത്തില്‍ 150 പാചക വാതക കണക്ഷനുകളും നല്‍കി.
