പോലീസ് സേവനത്തിന് ശേഷം വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ്  നൽകി.

ദീർഘകാലത്തെ സ്തുത്യർഹമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം 31ന് വിരമിക്കുന്ന വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ എം. നൗഷാദ്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ (ഡി.സി.ആർ.ബി) സബ് ഇൻസ്പെക്ടർ ഇ.ഡി. മനോജ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വയനാട് അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജ് മുഖ്യാതിഥിയായി. ചടങ്ങിൽ സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ എം.എം. ഇബ്രായിക്കുട്ടി യുടെ കുടുംബത്തിന് കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയിൽ നിന്നുള്ള ധനസഹായം മാതാവ് ജമീല ഏറ്റു വാങ്ങി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ചു. ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുൽ കരീം, നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡി.വൈ.എസ്.പി ടി. മനോഹരൻ, വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പി.ജി. സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എം. നൗഷാദ്, വി.ഡി. മനോജ് എന്നിവർ സംസാരിച്ചു.

കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് സ്വാഗതവും ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *