ഗ്രീൻ ഡേ ആഘോഷിച്ചു.

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ എൽ കെ.

ജി, യു കെ ജി ക്ലാസ്സുകളിൽ ഗ്രീൻ ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ പ്രത്യേക ദിനാഘോഷത്തിൽ പങ്കാളികളായത്. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പച്ച നിറത്തിലുള്ള പഴങ്ങൾ,പച്ചക്കറികൾ, എന്നിവ പരിചയപ്പെടുത്തി. കളറിംഗ് മത്സരം, മരങ്ങൾക്ക് ഇല പതിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപികമാരായ ശ്രീജ സതീശൻ, ഷബാന എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *