കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്‌മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബ്‌ദുൾ ഗഫൂർ സംസാരിച്ചു. സി.ആർ അഭിജിത്ത്, ബി. സുനിൽകുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി
