തരുവണ: എസ്റ്റിമേറ്റ് ആയിട്ടും തകർന്നു കിടക്കുന്ന തരുവണ- നാലാം മൈൽ റോഡ്എത്രയും വേഗംടെൻഡർ നടപടികൾ പൂർത്തിയാക്കി പണിയാരംഭിക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്തു മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.തരുവണ ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രെട്ടറി എ.മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള യോഗം ഉൽഘാടനം ചെയ്തു.ശാഖ തലങ്ങളിലെ ശക്തീകരണത്തിന്റെ ഭാഗമായുള്ള “നിലം ” ക്യാമ്പ് മന്ധലം പ്രസിഡണ്ട് ടി മൊയ്തു വിശദീ കരിച്ചു. പടയൻ അമ്മത് ,കൊടു വേരി അമ്മത് ,അഹമ്മത് മാസ്റ്റർ, പി മുഹമ്മത്, ശറഫു മാടമ്പള്ളി, അസീസ് വെള്ളമുണ്ട, മോയി കട്ടയാട് ,നൗഫൽ വടകര ,അനസ് ബിസ്മി ,ഇസ്മായിൽ കെ കെ ,സലീം കേളോത്ത്, പി.കെ.അമീൻ, ഉസ്മാൻ പി കെ, സിദ്ധീഖ് ഇവി ,ജബ്ബാർ സി പി , കമർ ലൈല, സലാം വെള്ളമുണ്ട നാസർ എ കെ, മായൻ മുതിര, ഉസ്മാൻ പള്ളിയാൽ, ജിൻഷാദ് എ സി , ആയിശ ടീച്ചർ, ഹാജറ പുളിഞ്ഞാൽ ഉസ്മാൻ സി എച്ച്,തുടങ്ങിയവർ സംസാരിച്ചു.
തരുവണ-നാലാം മൈൽ റോഡ്എത്രയും വേഗംടെൻഡർ നടപടികൾ പൂർത്തിയാക്കുക: മുസ്ലിം ലീഗ്
