പായോട് ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു.

മാനന്തവാടി : കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ 12 യാത്രക്കാരെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരമനുസരിച്ച് ആരുടെയും പരിക്ക് ഗുരുതരമല്ല.

റോഡിലെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റുന്നതിനും തുടർനടപടികൾക്കുമായി പോലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *