ഉപജില്ലാ മേളകളിൽ തിളക്കമാർന്ന നേട്ടവുമായി ഫാദർ ജി.കെ.എം. എച്ച്.എസ്.എസ്. കണിയാരം

മാനന്തവാടി: കാട്ടിക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽവച്ച് നടന്ന മാനന്തവാടി ഉപജില്ലാ സാമൂഹ്യശാസ്ത്ര, ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.റ്റി, പ്രവർത്തിപരിചയ മേളകളിൽ ഫാദർ ജി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ കണിയാരം തിളക്കമാർന്ന വിജയം നേടി. വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. പ്രവർത്തിപരിചയമേളയിൽ ഓവറോൾ കിരീടം സ്വന്തമാക്കിയ സ്കൂൾ, സാമൂഹ്യശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്ര മേളയിൽ സെക്കൻഡ് റണ്ണറപ്പും നേടി. ഇതിനുപുറമേ ശാസ്ത്രമേളയിലും ഐ.റ്റി മേളയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. വിജയ ശില്പികളായ വിദ്യാർഥികളെയും അവർക്ക് മാർഗനിർദേശം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റും ഹെഡ്മാസ്റ്ററും പി.ടി.എയും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *