മുടങ്ങി കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയുക:./ പ്രവാസി കോൺഗ്രസ്‌

കല്പറ്റ -പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡല കൺവെൻഷൻ ഓലൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. കല്പറ്റ ബ്ലോക്ക് പ്രസിഡന്റ്‌ സുനിൽ കുന്നിതൊടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു. തിരികെ എത്തിയ പ്രവാസികളെ നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നും വർധിപ്പിച്ച പ്രീമിയം കുറയ്‌ക്കണം എന്നുംഉത്ഘാടന വേളയിൽ പറഞ്ഞു.സിദീഖ് ഓണാട്ട്, ബാബു പിണ്ടിപ്പുഴ, വിപിൻ വി. ജെ, ബോബൻ ആന്റണി,എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം ഭാരവാഹികൾ ആയി

 

മണ്ഡലം പ്രസിഡന്റ്‌ ആയി അഖിൽ കുന്നുമലിനെയും ജനറൽ സെക്രട്ടറി ആയി അരുൺ കുമാറിനെയും ട്രഷറര്‍ ആയി മുജീബ് റഹ്മാനെയും തിരഞ്ഞെടുത്തു.

കല്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ആയി സിദീഖ് ഓണാട്ടിനേയും, മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായി ഫൈസൽ എൻ. ടി, നൗഷാദ് കുന്നത്ത് എന്നിവരെയും, ജോയിൻ സെക്രട്ടറി മാരായി കാദർ പരിയാരം, ബഷീർ നരിക്കോടൻ, അബ്ദുൽ അസീസ് എന്നിവരെയും, എക്‌സി കുട്ടീവ് അംഗങ്ങൾ ആയി സൗമ്യ അരുൺ, ഉസ്മാൻ സാറതൊടിയിൽ ബൈജു കുമാർ, ജോസഫ് ചാക്കോ,എന്നിവരെയും തിരഞ്ഞെടുത്തു.അഖിൽ കുന്നുമ്മൽ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *