മാനന്തവാടി: പുതുശ്ശേരി പുളിക്കൽപറമ്പിൽ സണ്ണിയുടെ റബ്ബർ പുരയ്ക്കാണ് ഇന്നലെ വൈകീട്ട് 8 മണിയോടെ ആണ് തീ പിടിച്ചത് റബ്ബർ പുരയ്ക്കു ഉള്ളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളും മറ്റും കത്തി നശിച്ചു മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തു എത്തി തീ അണച്ചു മാനന്തവാടി ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ എം ബി ബിനു, ഇ ജെ മത്തായി, എം എസ് സുജിത്, മനു ആഗസ്റ്റിൻ, ബിനീഷ് ബേബി, എം ബി ദീപത് ലാൽ, സി ബി അഭിജിത് ഹോം ഗാർഡ് മാരായ ഇ ജെ ബാബുമോൻ, പി വി അലക്സാണ്ടർ എന്നിവർ ചേർന്നാണ് തീ അണച്ചത്
