കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ ബൈക്ക് റാലി നടത്തി

കൽപ്പറ്റ:- 13 മുതൽ 15 വരെ തൃശൂരിൽ നടക്കുന്ന കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച വടക്കൻ മേഖല ബൈക്ക് റാലി വയനാട് ജില്ലയിൽ CITU ജില്ലാ ജോയിന്റ് സെക്രട്ടറി കെ .സുഗതൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി കെ കെ റീന,കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന ട്രഷറര് .അനുഷ വേലായുധൻ, AKBRF ജില്ലാ സെക്രട്ടറി മാത്യൂസ് കെ വി,കാനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് അനഘ കെ, മനോരഞ്ജൻ, വിനോദ് പി എന്നിവർ സംസാരിച്ചു. റാലി വിവിധ ജില്ലകളിലെ പര്യടനം നടത്തി ആറിന് തൃശൂരിലെത്തും.ബാങ്കിംഗ് ജോലിയെ പുനർനിർവ്വചിക്കാം,അന്തസോടെ ജോലി ചെയ്യാം അഭിമാനത്തോടെ ജീവിക്കാം” എന്നാണ് റാലിയുടെ മുദ്രാവാക്യം.

Leave a Reply

Your email address will not be published. Required fields are marked *