വൈത്തിരി: എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജനായ മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ. കെ എം മുഹമ്മദ് ഫാബിനാണ്(41)പിടിയിലായത്. വൈത്തിരി പോലിസാണ് അറസ്റ്റ് ചെയ്തത്. ലക്കിടിയില്‍ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്. ഇയാള്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കാറുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചു. ഫാബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 8.52 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ മാസം 22ന് പന്തല്ലൂര്‍, എരുമാട് കല്ലെങ്കല് കെ ഇ നൗഫല്‍(50), ഗൂഡല്ലൂര്‍ രാജഗോപാലപുരം കെ എം മുഹമ്മദ് നഫീസ്(37) എന്നിവരെ വൈത്തിരി പോലിസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ എംഡിഎംഎ കൊണ്ടുവന്നത് ഡോക്ടര്‍ മുഹമ്മദ് ഫാബിന് വേണ്ടിയാണെന്നും ഇയാളോടൊപ്പം സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും ഇവര്‍ മൊഴി നല്കി. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പോലിസ് കണ്ടെടുത്തു.
എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍.
