കെല്ലൂർ: നബിദിനാഘോഷത്തിന്റെ ഭാഗമായി സുബഹി നിസ്കാരത്തിൽ ഏറ്റവും കൂടുതൽ പങ്കെടുത്തതിന് സമ്മാനമായി ലഭിച്ച സൈക്കിൾ മോഷണം പോയതിന്റെ സങ്കടത്തിലാണ് കെല്ലൂർ കാരാട്ടുകുന്ന് മഹല്ലിലെ വിദ്യാർത്ഥിയായ അമീൻ ബാദുഷ.
കഴിഞ്ഞ നബിദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരത്തിൽ മുടങ്ങാതെ സുബഹി ജമാഅത്തിൽ പങ്കെടുത്തതിനാണ് അമീൻ ബാദുഷയ്ക്ക് സൈക്കിൾ സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ചതു മുതൽ പള്ളിയിലേക്ക് പോകാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഈ സൈക്കിളായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടുപരിസരത്ത് സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയത്. ഏറെ പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ടതോടെ അമീൻ ബാദുഷ വലിയ വിഷമത്തിലാണ്. സൈക്കിൾ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കൻ.
