പനമരം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റും ആയിരുന്ന അമീനുശ്ശരീഅ : സയ്യിദ് അലി ബാഫഖി തങ്ങളുടെ പേരിലുള്ള അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു ജനറൽ സെക്രട്ടറി ഡോ പി ഉസ്മാൻ മൗലവി യുടെ അധ്യക്ഷതയിൽ
സമസ്ത: മാനന്തവാടി മേഖലാ വൈസ് പ്രസിഡന്റ് അബ്ദുനാസിർ സഖാഫി ഉൽഘാടനം ചെയ്തു
അഡ്വ സയ്യിദ് സുഹൈൽ മഷ്ഹൂർ നൂറാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി, അബ്ദുൽ ജലീൽ സഖാഫി കാന്തപുരം, ഇബ്രാഹിം ഫൈസി പന്തിപ്പോയിൽ, റഷീദുദ്ദീൻ ഷാമിൽ ഇർഫാനി, ഉമർ സഅദി കമ്പളക്കാട്,അമീർ അറക്കൽ നൗഫൽ അഹ്സനി , ശാഫി നൂറാനി , അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു
